ad
Deshabhimani

മാരത്തൺ ഷൂട്ട‍ൗട്ട്‌; ജംഷഡ്‌പുരിനെ 9–8ന്‌ വീഴ്ത്തി മോഹൻ ബ​ഗാൻ

bagan.jpg
വെബ് ഡെസ്ക്

Published on Aug 17, 2026, 10:03 PM | 1 min read

കൊൽക്കത്ത: ഡ്യുറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ മാരത്തൺ ഷൂട്ട‍ൗട്ട്‌ പോര്. മോഹൻ ബഗാൻ സൂപ്പർ ജയന്റും ജംഷഡ്‌പുർ എഫ്‌സിയും തമ്മിലുള്ള മത്സരത്തിലാണ് മാരത്തോൺ ഷൂട്ടൗട്ട് അരങ്ങേറിയത്. ഇരുടീമുകളും നിശ്ചിത സമയത്ത് ഒരോ ​ഗോളടിച്ച് പിരിയുകയായിരുന്നു.


കളിയുടെ തുടക്കത്തിൽ മലയാളി താരം സഹൽ അബ്‌ദുൾ സമദിലൂടെ ബ​ഗാൻ ലീഡ് നേടി. പിന്നാലെ ദേവേന്ദ്ര മുർഗാവോങ്കർ ജംഷഡ്‌പുരിനായി സമനില പിടിച്ചു. ഷൂട്ടൗട്ടിലും ടീമുകൾ മത്സരിച്ച് ​ഗോളടിച്ചു. എട്ട് ​ഗോളുകൾ തുടർച്ചയായി ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. ഒമ്പതാം കിക്ക്‌ എടുത്ത ജംഷഡ്‌പുരിന്റെ മമയ്‌ക്ക്‌ പിഴച്ചു. പിന്നാലെ ബഗാനായി കിക്ക്‌ എടുത്ത അഭിഷേക്‌ സിങ്‌ ലക്ഷ്യം കാണുകയും ചെയ്‌തു. ഇതോടെ മോഹൻ ബഗാൻ ഡ്യുറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ സെമിയിൽ പ്രവേശിച്ചു.


വ്യാഴാഴ്‌ച നടക്കുന്ന സെമിയിൽ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയെ നേരിടും. ഷില്ലോങ്‌ ലജോങ്ങിനെ 5–2ന്‌ തകർത്താണ്‌ നോർത്ത്‌ ഇ‍ൗസ്‌റ്റിന്റെ മുന്നേറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home