ad
Deshabhimani

ഫെരാരിയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക് കാർ വിറ്റത് 382 കോടിക്ക്

ferrari electric car
വെബ് ഡെസ്ക്

Published on Aug 17, 2026, 10:49 PM | 1 min read

മിലാൻ: ഫെരാരിയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക് കാർ വിറ്റത് 40 മില്യൺ ഡോളറിന്. ഏകദേശം 382.44 കോടി രൂപയാണ് കാറിന് ലേലത്തിൽ ലഭിച്ചത്. ലേലത്തിൽ ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലയേറിയ പുതിയ കാർ എന്ന റെക്കോർഡാണിത്. കഴിഞ്ഞയാഴ്ച കലിഫോർണിയയിലെ മോണ്ടെറി കാർ വീക്കിനിടെയാണ് വിൽപ്പന നടന്നത്.


നിലവിലുണ്ടായിരുന്ന ഡേറ്റോണ SP3യുടെ റെക്കോർഡാണ് ഫെരാരി മറികടന്നത്. 2025-ൽ കസ്റ്റമൈസ് ചെയ്ത ഡേറ്റോണ SP3 26 മില്യൺ ഡോളറിനാണ് വിറ്റുപോയത്.


മെയിൽ 550,000 ഡോളറിനാണ് ഫെരാരി ലൂസ് കാർ പുറത്തിറക്കിയത്. ഈ മോഡലിന് ചില വിമർശനങ്ങളും നേരിട്ടിരുന്നു. ആപ്പിളിന്റെ മുൻ ഡിസൈൻ മേധാവി ജോണി ഐവിന്റെ 'ലൗഫ്രം' സ്റ്റുഡിയോയുമായി സഹകരിച്ചാണ് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ സ്പെഷ്യൽ മദർ ഓഫ് പേൾ എക്സ്പീരിയർ പെയിന്റ് കോട്ടിങ് വെളിച്ചത്തിനനുസരിച്ച് നിറം മാറുന്ന പ്രത്യേകതയുള്ളതാണ്.


ചാരിറ്റി ലേലത്തിലൂടെ ലഭിച്ച 40 മില്യൺ ഡോളർ വിദ്യാഭ്യാസ പദ്ധതികൾക്ക് പിന്തുണയായി 'ദി ഫെരാരി ഫൗണ്ടേഷന്' നൽകും. റെക്കോർഡ് തുകയ്ക്ക് വാഹനം സ്വന്തമാക്കിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2027ന്റെ ആദ്യ പാദത്തിൽ മാത്രമേ ഈ കാർ വിപണിയിൽ ലഭ്യമാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home