ad
Deshabhimani

ലോക 
ചാന്പ്യൻഷിപ്പിൽ മെഡൽ നൽകിയ 
പരിശീലകൻ

print edition ദ്രോണാചാര്യ ചന്ദ്രലാലിനെ മാറ്റി ; വനിതാ ബോക്‌സിങ്‌ ടീമിന്‌ വിദേശ പരിശീലകൻ

Dr. D Chandralal indian boxing

ഡി ചന്ദ്രലാൽ / സാന്റിയാഗോ നിയെവ

വെബ് ഡെസ്ക്

Published on Nov 29, 2025, 04:36 AM | 1 min read


ന്യൂഡൽഹി

സ്വീഡിഷ്‌ പരിശീലകൻ സാന്റിയാഗോ നിയെവെയെ വനിതാ ടീം പരിശീലകനാക്കി ഇന്ത്യൻ ബോക്‌സിങ്‌ ഫെഡറേഷൻ. ഇന്ത്യൻ വനിതകളെ ലോക ചാന്പ്യൻഷിപ്പിൽ റണ്ണറപ്പാക്കിയ മലയാളി പരിശീലകൻ ദ്രോണാചാര്യ ഡി ചന്ദ്രലാലിനെ മാറ്റി. ചന്ദ്രലാലിന്‌ പുരുഷ ടീമിന്റെ നേതൃസ്ഥാനത്ത്‌ കരുത്തുറ്റ പദവി നൽകുമെന്നാണ്‌ ഫെഡറേഷന്റെ വിശദീകരണം.


അർജന്റീനൻ വംശജനായ നിയെവ 2017–2022 കാലഘട്ടത്തിൽ ഇന്ത്യൻ ടീം ഹൈ പെർഫോമൻസ്‌ ഡയറക്ടറായിരുന്നു. 2028ലെ ലോസ്‌ ഏഞ്ചൽസ്‌ ഒളിന്പിക്‌സിനുള്ള ടീമിനെ സജ്ജമാക്കുകയാണ്‌ ചുമതല.


മേരികോം ഉൾപ്പെടെയുള്ള ലോക താരങ്ങളെ പരിശീലിപ്പിച്ച ചന്ദ്രലാലിനെ ഇ‍ൗ വർഷം മാർച്ചിലാണ്‌ വീണ്ടും ഇന്ത്യൻ വനിതാ ടീം പരിശീലകനായി നിയമിച്ചത്‌. കൊല്ലംകാരൻ ഏഴ്‌ മാസത്തിനുള്ളിൽ കണ്ണഞ്ചപ്പിക്കുന്ന നേട്ടങ്ങളുണ്ടാക്കി.


സെപ്‌തംബറിൽ ലിവർപൂളിൽ നടന്ന ലോക ചാന്പ്യൻഷിപ്പിൽ രണ്ട്‌ സ്വർണമുൾപ്പെടെ നാല്‌ മെഡൽ സ്വന്തമാക്കി. നവംബറിൽ നോയിഡയിൽ നടന്ന ബോക്‌സിങ്‌ കപ്പ്‌ ഫൈനൽസിൽ പത്ത്‌ മെഡലുകളുമായി ചരിത്രംകുറിച്ചു.


ഏഷ്യൻ ചാന്പ്യൻഷിപ്‌, കോമൺവെൽത്ത്‌, ഏഷ്യൻ ഗെയിംസ്‌ എന്നിവയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ്‌ അപ്രതീക്ഷിത സ്ഥാനമാറ്റം. ധർമേന്ദ്ര യാദവ്‌ ആണ്‌ നിലവിൽ പുരുഷ ടീം പരിശീലകൻ. സമീപകാലത്ത്‌ മോശം പ്രകടനമാണ്‌ പുരുഷ ടീമിന്റേത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home