ഏഷ്യൻ ഏജ് ഗ്രൂപ്പ് നീന്തൽ ചാമ്പ്യൻഷിപ്പ്: ധിനിധിക്ക് സ്വർണം

ധിനിധി ദേസിങ്കു
ബാങ്കോക്ക്: ഏഷ്യൻ ഏജ് ഗ്രൂപ്പ് നീന്തൽ ചാമ്പ്യൻഷിൽ ഇന്ത്യയുടെ ധിനിധി ദേസിങ്കുവിന് ദേശീയ റെക്കോഡോടെ സ്വർണം.
വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ രണ്ട് മിനിറ്റ് 1.81 സെക്കൻഡിലാണ് നേട്ടം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോഡോടെ വെങ്കലവുമുണ്ട്. നാല് മിനിറ്റ് 21.56 സെക്കൻഡിലാണ് ഫിനിഷ്. കോഴിക്കോട് സ്വദേശിയായ ജെസിതയുടെയും തമിഴ്നാട്ടുകാരനായ ദേസിങ്കുവിൻ്റെയും മകളാണ് പതിനഞ്ചുകാരി. പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ദർശൻ ശശികുമാർ വെള്ളി കരസ്ഥമാക്കി.
വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളൈയിൽ താനിഷി ഗുപ്തയും 400 മീറ്റർ മെഡ് ലേയിൽ സാൻവി ദേശ് വാള്യം മൂന്നാം സ്ഥാനം നേടി. പുരുഷവിഭാഗം 100 മീറ്റർ ബട്ടർഫ്ളൈയിൽ ലാൻ ചെൻബയ്ക്ക് വെങ്കലമുണ്ട്.
ഇന്ത്യക്ക് ഓരോ സ്വർണവും വെള്ളിയും എട്ട് വെങ്കലവുമുണ്ട്.











0 comments