ഗോദാവരി നദിയിൽ മത്സ്യബന്ധനത്തിനിടെ അഞ്ച് ആദിവാസികൾ മുങ്ങിമരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ മത്സ്യബന്ധനത്തിനിടെ മുന്ന് സ്ത്രീകളുൾപ്പെടെ അഞ്ച് ആദിവാസികൾ മുങ്ങിമരിച്ചു. ഗോമ്മു കോതഗുഡെ സ്വദേശികളായ ഉകെ സുശീല (37), ഉകെ ലക്ഷ്മി (37), തുരം ഭാരതി (40), ഭാസുബോയിന ബാലരാജു (38), ഉകെ രമേശ് (38) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഗൊല്ലഗുഡെം ഗ്രാമത്തിന് സമീപം ഗോദാവരി നദിയിലാണ് അപകടം. ഭദ്രാചലത്തിൽ നിന്ന് താഴേക്ക് പ്രളയ ജലം ഒഴുകി വരുന്നത് കണ്ട് വലയുപയോഗിച്ച് മീൻപിടിക്കുന്നതിനിടെയായിരുന്നു അപകടം. പെട്ടന്ന് വെള്ളം ഇരച്ചെത്തിയതോടെ ഇവർ നദിയിൽ കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷാ സേനയും യെതപാക്ക പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഉച്ചയോടെ നദിയിൽ നിന്ന് അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിന്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.










0 comments