ad
Deshabhimani

സിബിഎസ്ഇ പത്താം ക്ലാസ് ​രണ്ടാം ബോർഡ് പരീക്ഷ ഫലം പുറത്ത്

CBSE
വെബ് ഡെസ്ക്

Published on Jul 18, 2026, 10:00 PM | 1 min read

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ഡിജിലോക്കർ വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നിവയിലൂടെയും മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. പ്രധാന പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയും, രണ്ടാം ബോർഡ് പരീക്ഷ മെയ് 15 മുതൽ മെയ് 21 വരെയുമാണ് നടന്നത്.


രണ്ടാം ബോർഡ് പരീക്ഷയ്ക്കായി 6,64,027 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിരുന്നു. 6,63,777 പേരാണ് പരീക്ഷയെഴുതിയത്. മാർക്ക് മെച്ചപ്പെടുത്താനായി പരീക്ഷയെഴുതിയ 5,13,955 പേരിൽ 3,08,095 വിദ്യാർഥികൾ പ്രകടനം മെച്ചപ്പെടുത്തി. പ്രധാന പരീക്ഷയിലെയും രണ്ടാം പരീക്ഷയിലെയും മാർക്കുകൾ പരിശോധിച്ച്, ഇതിൽ ഏതാണോ ഉയർന്നത് അതായിരിക്കും റെഗുലർ വിദ്യാർഥികളുടെ അന്തിമ ഫലമായി സിബിഎസ്ഇ പരിഗണിക്കുക.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് ഒരു അധ്യയന വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷ എഴുതാനുള്ള പുതിയ രീതി അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home