കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മുന്നേറ്റം; ശ്രീശങ്കറും സാജൻ പ്രകാശും ഫൈനലിൽ

സാജൻ പ്രകാശ്, എം ശ്രീശങ്കർ | Image Credit : Facebook
ഗ്ലാസ്ഗോ : കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മുന്നേറുന്നത്. എം ശ്രീശങ്കർ, സാജൻ പ്രകാശ്, തേജസ് ഷിർസെ എന്നിവർ ഫൈനലിൽ ഇടം നേടി. പുരുഷന്മാരുടെ 100 മീറ്ററിൽ മാത്രമാണ് വലിയ തിരിച്ചടി നേരിട്ടത്.
മലയാളി താരം എം ശ്രീശങ്കർ പുരുഷന്മാരുടെ ലോംഗ് ജമ്പിൽ ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.01 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഫൈനിലിലേക്ക് കടന്നത്. ഫൈനലിലേക്ക് കടക്കാൻ 8 മീറ്ററാണ് വേണ്ടത്.
നീന്തലിൽ മലയാളി താരം സാജൻ പ്രകാശും ഫൈനലിലേക്ക് കടന്നു. പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ലൈ ഫൈനലിലാണ് താരം മത്സരിക്കുക. സാജന്റെ അവസാന കോമൺവെൽത്ത് ഗെയിംസാണിത്. ഹീറ്റിസിൽ 1.58.59 സമയത്തിൽ രണ്ടാം സ്ഥാനം നേടിയാണ് സാജൻ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ ഹീറ്റ്സിൽ 13.76 സെക്കൻഡിൽ മൂന്നാം സ്ഥാനം നേടി തേജസ് ഷിർസെയും ഫൈനലിലെത്തി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളെ ഏറ്റവും വലിയ നഷ്ടമാണ് പുരുഷന്മാരുടെ 100 മീറ്റർ സ്പിന്റിൽ ഗുരീന്ദർവീർ സിംഗ് പരാജയപ്പെട്ടത്. ഹീറ്റ്സിൽ 10.39 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയ ഗുരീന്ദർവീർ 28ാമതായാണ് ഫിനിഷ് ചെയ്തത്. എന്നിരുന്നാലും മെഡൽ പ്രതീക്ഷയുമായി മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.










0 comments