ad
Deshabhimani

ഡിസ്കസ് ത്രോയിൽ വെങ്കലം 'എറിഞ്ഞെടുത്ത്' സീമ കലിരാംന

Seema Kaliramna
വെബ് ഡെസ്ക്

Published on Jul 31, 2026, 06:59 AM | 1 min read

​ഗ്ലോസ്​ഗോ: കോമൺ‌വെൽത്ത് ഗെയിംസിൽ വനിതാ ഡിസ്‌ക്കസ് ത്രോയിൽ ഇന്ത്യയുടെ സീമ കലിരാംന വെങ്കലം നേടി. സ്കോട്ട്‌സ്‌ടൗൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ മൂന്നാം ശ്രമത്തിലാണ് മെഡൽ നേട്ടം. 58.66 മീറ്റർ ദൂരം എറിഞ്ഞ് നാലാം സ്ഥാനം നേടിയ ഇന്ത്യയുടെ നിധി റാണി( 57.10 മീറ്റർ)യെ മറികടക്കുകയായിരുന്നു. അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ നാലാം മെഡൽ ആണിത്.


സീമയുടെ ആറ് ശ്രമങ്ങളിൽ നാലെണ്ണം എണ്ണം അസാധുവായിരുന്നു. 57.32 മീറ്റർ ദൂരമായിരുന്നു സാധുവായ മറ്റൊരു ത്രോ. സീമയുടെ ആദ്യത്തെ അന്താരാഷ്ട്ര മെഡലാണിത്. പിഎച്ച്ഡി ചെയ്യണമെന്നാണ് ഈ 27കാരിയുടെ ആ​ഗ്രഹം. നാവ് വയസുള്ള മകനുണ്ട്. 2022ൽ മകൻ ജനിച്ചതിന് പിന്നാലെ സീമ കരിയറിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. പിന്നീട് 2024ലാണ് മടങ്ങിയെത്തിയത്. ഇതിന്ശേഷം സീമ തന്റെ പ്രകടനം വലിയ രീതിയിൽ മെച്ചപ്പെടുത്തിയിരുന്നു.


ജമൈക്കയുടെ സാമന്ത ഹാൾ 61.66 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി. കാനഡയുടെ ജൂലിയ ടങ്ക്‌സിനാണ് (60.67 മീറ്റർ) വെള്ളി മെഡൽ. ഇന്ത്യക്കാരിൽ കമൽപ്രീത് കൗറിന്റെ പേരിലാണ് വനിതാ ഡിസ്‌ക്കസ് ത്രോയുടെ ദേശീയ റെക്കോർഡ്. 66.59 മീറ്റർ ദൂരം എറിഞ്ഞിട്ടാണ് റെക്കോർഡിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home