എംഡിഎംഎയുമായി ബിജെപി പ്രവർത്തകനുൾപ്പെടെ 2 പേർ പിടിയിൽ

മേജർരവി സദാനന്ദനെ ഷാൾ അണിയിച്ചു സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം), സദാനന്ദൻ, മുഹമ്മദ് ഷഹീം.
ഒറ്റപ്പാലം: എംഡിഎംഎയുമായി ബിജെപി പ്രവർത്തകനുൾപ്പെടെ രണ്ടുപേർ പിടിയിൽ. ബിജെപി പ്രവർത്തകൻ മുളഞ്ഞൂർ നാലാംകുളങ്ങര വീട്ടിൽ സദാനന്ദൻ (25), ചുനങ്ങാട് അരിമ്പൻതൊടിയിൽ മുഹമ്മദ് ഷഹീം (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 0.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചുനങ്ങാട് പിലാത്തറയിൽനിന്ന് ബുധനാഴ്ച രാത്രി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.









0 comments