ad
Deshabhimani

'പ്രധാനമന്ത്രിയുടെ മുഖത്തിന് രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കം': പരിഹസിച്ച് അഭിജീത്ത് ദീപ്കെ

narendra modi abhijeet dipke
വെബ് ഡെസ്ക്

Published on Jul 31, 2026, 08:08 AM | 1 min read

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച തടയൽ ഭേദ​ഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സെൽഫി വീഡിയോയ്ക്ക് വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. മോദിയുടെ മുഖത്തിന് രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുണ്ടെന്നായിരുന്നു ദീപ്കെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് മറുപടി പറയാതെ സ്വയം പ്രശംസിച്ചായിരുന്നു മോദി വീണ്ടും സെൽഫി റീൽ പങ്കുവച്ചത്.


വിശ്വസനീയമായ പരീക്ഷാസംവിധാനം ഉറപ്പാക്കാൻ ഞങ്ങൾ ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റീലിൽ പറയുന്നു. വിഷയത്തിൽ നിരവധിപേരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെടുകയും കുട്ടികളുടെ ഭാവി വച്ച് കളിക്കുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും വിഡിയോയിൽ പറയുന്നു. എന്നാൽ സമരം ചെയ്തപ്പോൾ കുട്ടികളോടെടുത്ത നിലപാട് അതല്ലല്ലോ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് റീലിന് കമന്റ് ചെയ്തിരിക്കുന്നത്.


പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ കഴിഞ്ഞദിവസം സഭ പാസാക്കിയിരുന്നു. സിജെപി മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചശേഷമാണ് പരീക്ഷാ ക്രമക്കേടുകളിലെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന രാജി വയ്ക്കണം, സമരക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണം, നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ.


ഇതൊക്കെ അംഗീകരിക്കാം എന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉറപ്പുനല്കിയതിനെത്തുടർന്നാണ് സിജെപിയും വിദ്യാർഥികളും സമരം അവസാനിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home