ad
Deshabhimani

നീണ്ടകരയിൽ വള്ളം മറിഞ്ഞു: ഒരു മരണം; രണ്ട് പേരെ കാണാതായി

drowned

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 31, 2026, 09:23 AM | 1 min read

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നീണ്ടകര സ്വദേശി രാജീവൻ ആണ് മരിച്ചത്. രണ്ട് പേരെ കാണാതായി. പുലർച്ചെ നാലോടെ മത്സ്യ ബന്ധനത്തിന് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് അപകടത്തിൽപ്പെട്ട മിയാമി എന്ന വള്ളത്തിലുണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് നിസാര പരിക്കുണ്ട്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. കണാതായ ഗൗതം കൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർക്കായി കോസ്റ്റു​ഗാർഡ് തിരച്ചിൽ നടത്തുന്നുണ്ട്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണിത്. കൊല്ലം തങ്കശേരിയിൽ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home