ad
Deshabhimani

ജീവപര്യന്തത്തിൽ ഇളവുകൾ വേണ്ട; ജീവിതാവസാനം വരെ തടവുശിക്ഷ മാത്രം: സുപ്രീംകോടതി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Jul 31, 2026, 09:06 AM | 1 min read

ന്യൂഡൽഹി: ജീവപര്യന്തം ശിക്ഷയെന്നാൽ ജീവിതാവസാനം വരെ തടവുശിക്ഷ എന്നാണ് ഉദ്ദേശമെന്ന് സുപ്രീംകോടതി. വധശിക്ഷയ്ക്ക് പകരമാണ് ജീവപര്യന്തം ശിക്ഷയെന്നും ഇത് മരണം വരെ തുടരുന്ന ശിക്ഷയാണെന്നും കോടതി പറഞ്ഞു.


ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. സാധാരണഗതിയിൽ ജീവപര്യന്തം ശിക്ഷ വിധിച്ചവർക്ക് ശിക്ഷ ഇളവുകൾ നൽകും. എന്നാൽ ശിക്ഷ ഇളവുകളോ പരോളോ ഇല്ലാതെ ജീവിതാവസാനം വരെ ശിക്ഷ നൽകാനാണ് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതെന്നും കോടതി പറഞ്ഞു.


വിചാരണ കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിച്ച വിധി ആണെങ്കിൽ അതിൽ ഇളവുകളൊന്നും ബാധകമല്ലെന്നും ഇതിനു എന്തെങ്കിലും മാറ്റമുണ്ടാകുന്നതായി തോന്നിയാൽ സർക്കാരിന് ഇടപെടാമെന്നും കോടതി പറഞ്ഞു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരെ ഇളവിനായുള്ള ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home