ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
വനിതാ ഡബിൾസിൽ ദ. കൊറിയയ്ക്ക് കീരീടം; മിക്സഡിൽ ഫ്രാൻസ്: ചൈനയ്ക്ക് നിരാശ

വനിതാ ഡബിൾസിൽ കീരീടം ചൂടിയ ദക്ഷിണ കൊറിയയുടെ ബെയ്ക്– ലീ സഖ്യം, മിക്സഡ് ഡബിൾസിൽ കിരീടം നേടിയ ഫ്രാൻസിന്റെ തോമസ് ഗിക്ക്വൽ–ഡെൽഫിൻ ഡെൽറൂ സഖ്യം
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ ബെയ്ക്– ലീ സഖ്യത്തിന് കീരീടം. ചൈനയുടെ ലോക ചാമ്പ്യൻമാരുമായ ലിയു ഷെങ് ഷു–ടാൻ നിങ് സഖ്യത്തെയാണ് ഇരുവരും ഫൈനലിൽ അട്ടിമറിച്ചത്. സെമിയൽ ഇന്ത്യയുടെ ട്രീസ – ഗായത്രി സഖ്യത്തെ വീഴത്തിയ ചൈനീസ് സംഘത്തിന് ഫൈനലിൽ മികവ് പുലർത്താനായില്ല. മികച്ച രീതിയിൽ കളിച്ച ദക്ഷിണ കൊറിയന്‍ ടീം തുടർച്ചയായി രണ്ടും സെറ്റും നേടുകയായിരുന്നു. സ്കോർ: 21- 15, 21- 15.
മിക്സഡ് ഡബിൾസിൽ ചൈനയുടെ ഫെങ് യാൻഷെ–ഹുവാങ് ഡോങ്പിംഗ് സഖ്യത്തെ വീഴ്ത്തി ഫ്രാൻസിന്റെ തോമസ് ഗിക്ക്വൽ–ഡെൽഫിൻ ഡെൽറൂ സഖ്യം കിരീടം ചൂടി. മൂന്ന് സെറ്റുകളിലേക്ക് നീണ്ട മത്സരത്തിൽ ഫ്രാൻസ് പൊരുതി കയറുകയായിരുന്നു. സ്കോർ: 22- 20, 19- 21, 21 15.
ആതിഥേയരായ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡൽ മാത്രമാണ് നേടാനായത്. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്.പതിനഞ്ച് വർഷത്തെ ഇടവേളക്കുശേഷമാണ് വനിതാ ഡബിൾസിലെ മെഡൽ നേട്ടം. 2011ൽ ജ്വാല ഗുട്ട– അശ്വനി പൊന്നപ്പ സഖ്യത്തിന് വെങ്കലമുണ്ട്. കണ്ണൂരുകാരിയായ ട്രീസയുടെ മെഡൽ കേരളത്തിന് അഭിമാനമായി. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ്. 2023ൽ പുരുഷ സിംഗിൾസിൽ എച്ച് എസ് പ്രണോയ്‌ക്ക് വെങ്കലമുണ്ടായിരുന്നു. ഗായത്രി തെലങ്കാന സ്വദേശിയും ഇന്ത്യൻ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകളുമാണ്.










0 comments