ad
Deshabhimani

'മരുക്കാട്ടിലെ കാവൽക്കാരൻ' പ്രകാശനം ചെയ്തു

book published
വെബ് ഡെസ്ക്

Published on Aug 23, 2026, 04:42 PM | 1 min read

ഡാലസ് : അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ 'മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ നിർവ്വഹിച്ചു. 15ന് രാവിലെ 10.30 ന് ഡാലസ് കേരള അസോസിയേഷൻ ഹാളിലാണ് പ്രകാശനം നടന്നത്.


കേരള ലിറ്റററി സൈസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി അധ്യക്ഷനായ മീറ്റിംഗിൽ പുസ്തകത്തിൻ്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡൻ്റുമായ ജോസ് ഓച്ചാലി ഏറ്റു വാങ്ങി. കേരള അസോസിയേഷൻ പ്രസിഡൻ്റ് ഷിജു എബ്രഹാം, സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, സി. വി. ജോർജ്ജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, തുടങ്ങിയവർ സംസാരിച്ചു. കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പറഞ്ഞു. കേരള അസോസിയേഷൻ ലൈബ്രറിയ്‌ക്കും പുസ്തകത്തിൻ്റെ കോപ്പി നൽകി.


ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. ദല - കൊച്ചുവാവ സാഹിത്യ പുരസ്കാരം, സ്പന്ദനം സാഹിത്യ പുരസ്കാരം, ഗാന്ധി സേവാ സമാജ് നോവൽ പുരസ്കാരം, മാർത്തോമ്മാ പ്രതിഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home