പരുത്തി കൃഷിയുടെ മറവിൽ 28 ലക്ഷം രൂപയുടെ കഞ്ചാവ് കൃഷി; കർഷകൻ പിടിയിൽ

തെലങ്കാന: പരുത്തി കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി നടത്തിയ കർഷകൻ അറസ്റ്റിൽ. മാമഡ മണ്ഡലത്തിലെ ദഞ്ജീനായിക് തണ്ടയിൽ നടത്തിയ പരിശോധനയിൽ 28.46 ലക്ഷം രൂപ വിലമതിക്കുന്ന 258 കഞ്ചാവ് ചെടികളും 5.320 കിലോഗ്രാം ഉണങ്ങിയ കഞ്ചാവ് ഇലകളും പോലീസ് പിടിച്ചെടുത്തു.
ദഞ്ജീനായിക് തണ്ട സ്വദേശിയായ കുൻസോത്ത് രവിയാണ് ( 43 ) അറസ്റ്റിലായത്. തന്റെ 2.5 ഏക്കർ കൃഷിഭൂമിയിൽ പരുത്തി ചെടികൾക്കിടയിൽ ഇടവിളയായാണ് ഇയാൾ കഞ്ചാവ് നട്ടുവളർത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 26ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ, കഞ്ചാവ് ചെടികൾ പരിപാലിച്ചുകൊണ്ടിരിക്കെയാണ് രവി പിടിയിലായത്.
പെട്ടെന്ന് പണമുണ്ടാക്കുന്നതിന് വേണ്ടിയാണ് താൻ കഞ്ചാവ് കൃഷിയിലേക്ക് തിരിഞ്ഞതെന്ന് രവി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി നിർമൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. ജാനകി ശർമ്മിള അറിയിച്ചു. ഇയാൾ ഏറെക്കാലമായി കഞ്ചാവ് കൃഷി ചെയ്തുവരികയായിരുന്നുവെന്നും, ഇത് വാങ്ങുന്നവരെയും കടത്തുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.







0 comments