ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഫൈനൽ പോരാട്ടങ്ങൾ ഇന്ന്

Photo: Reuters
ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ന് ഫൈനൽ പോരാട്ടങ്ങൾ നടക്കും. ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചെങ്കിലും വനിതാ ഡബിൾസിൽ ട്രീസ – ഗായത്രി സഖ്യം ചരിത്ര നേട്ടം സ്വന്തമാക്കി. മിക്സഡ് ഡബിൾസിൽ ചൈനയുടെ ഫെങ് യാൻഷെ–ഹുവാങ് ഡോങ്പിംഗ് സഖ്യം ഫ്രാൻസിന്റെ തോമസ് ഗിക്ക്വൽ–ഡെൽഫിൻ ഡെൽറൂ സഖ്യത്തെ നേരിടും.
വനിതാ ഡബിൾസിൽ ചൈനയുടെ ലിയു– ടാൻ സഖ്യവും ദക്ഷിണ കൊറിയയുടെ ബെയ്ക്– ലീ സഖ്യവും തമ്മിലുള്ള മത്സരം നിലവിൽ പുരോഗമിക്കുകയാണ്. 17–17 എന്ന ഒപ്പത്തിനൊപ്പം സ്കോറിലാണ് ഇരുവരും. പുരുഷ സിംഗിൾസിൽ ജപ്പാന്റെ കോഡൈ നരോക്കയും ഫ്രാൻസിന്റെ അലക്സ് ലാനിയറും തമ്മിലാണ് പോരാട്ടം (ഉച്ചയ്ക്ക് 1:55).
വനിതാ സിംഗിൾസിൽ ദക്ഷിണ കൊറിയയുടെ ആൻ സെ-യംഗ് ജപ്പാന്റെ അകാനെ യമാഗൂച്ചിയുമായി ഏറ്റുമുട്ടും (2:20). പുരുഷ ഡബിൾസിൽ മലേഷ്യയുടെ ഡബ്ല്യുവൈ സോ–എ ഷിയ സഖ്യം ചൈനയുടെ ലിയാങ് – വാങ് സഖ്യത്തെ നേരിടുമ്പോൾ (2:45), മിക്സഡ് ഡബിൾസിൽ ചൈനയുടെ ഫെങ് –ഹുവാങ് സഖ്യവും ഫ്രാൻസിന്റെ ഡെൽറൂ– ഗിക്വൽ ജോഡിയും തമ്മിലാണ് മത്സരം.
സെമിഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ സഖ്യമായ ലിയു ഷെങ്ഷു–ടാൻ നിങ് സഖ്യത്തോട് 21-18, 13-21, 8-21ന് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കല മെഡലിൽ ഒതുങ്ങേണ്ടിവന്നത്. ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2011ന് ശേഷം ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡൽ കൂടിയാണിത്.
പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടിയും വനിതാ സിംഗിൾസിൽ പിവി സിന്ധുവും നേരത്തെ പുറത്തായതോടെ ഇന്ത്യയുടെ സിംഗിൾസ് പോരാട്ടവും അവസാനിച്ചിരുന്നു. ഇന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് അഞ്ച് മത്സരങ്ങളും നടക്കുന്നത്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട് സ്റ്റാറിലും തത്സമയം കാണാം.









0 comments