ഓണാഘോഷ പരിപാടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർ തമ്മിലടിച്ചു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : തലസ്ഥാനത്ത് ഓണാഘോഷ പരിപാടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർ തമ്മിലടിച്ചു. പൂജപ്പുര ജയിൽവളപ്പിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഡിജെ പാർടിക്കിടെയായിരുന്നു സംഭവം. ശനി രാത്രിയായിരുന്നു സംഭവം. കയ്യാങ്കളിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിന് പരിക്കേറ്റു.
ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം. പൂജപ്പുര ജയിലിന് സമീപമുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു ഡിജെയടക്കമുള്ള പരിപാടികൾ. ഇതിനിടെ ഉദ്യോഗസ്ഥർ തമ്മിൽ തർക്കമുണ്ടായി കയ്യാങ്കളിയിലെത്തുകയായിരുന്നു.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ സംസാരമാണ് തർക്കത്തിലേക്കും പിന്നീട് കയ്യാങ്കളിയിലേക്കും എത്തിയതെന്ന് വിവരമുണ്ട്. ആറ്റിങ്ങൽ സബ് ജയിലിലെ ഉദ്യോഗസ്ഥന്റെ കണ്ണിനാണ് പരിക്കേറ്റതെന്നാണ് വിവരം. എന്നാൽ ജയിൽ അധികൃതർ വിവരം റിപ്പോർട്ട് ചെയ്തിട്ടില്ല.









0 comments