വാഹന മോഡിഫിക്കേഷൻ സ്വപ്നം മാത്രം; സതീശന്റെ വാക്ക് വിശ്വസിച്ചവർ വെട്ടിൽ

വി ഡി സതീശന്‍, ഹൈക്കോടതി
തിരുവനന്തപുരം: യുവാക്കൾക്ക് വാഹന മോഡിഫിക്കേഷൻ ആവാമെന്ന വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദഗാനത്തിൽ വിശ്വസിച്ചവർക്ക് പണിവരുന്നു. വാഹനത്തിൽ രൂപമാറ്റം വരുത്തുക എന്നത് നിയമപരമായി ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത ഒന്നാണ്. വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമപ്രകാരം അനുമതിയില്ലെന്ന നിയമങ്ങളെല്ലാം മറികടന്നായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാരിന് അനുമതിയില്ലെന്ന കടുത്ത നടപടികൾ സ്വീകരിക്കണമെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടു കൂടി വി ഡി സതീശന്റെ വാക്കുകളിൽ വീഴുകയും വാഹനത്തിൽ രൂപമാറ്റം വരുത്തുകയും ചെയ്തവർ തീർത്തും വെട്ടിലായി.
രാജ്യത്തെ നിയമം വാഹനമോഡിഫിക്കേഷൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമലംഘനങ്ങൾക്ക് നേരെ കർശന നടപടിയെടുക്കാനും നിർദേശിച്ചു. ട്രാൻസ്‌പോർട്ട് കമ്മീഷണർ സമർപ്പിച്ച റിപ്പോർട് പരിഗണിച്ച കോടതി, ഒരു വാഹനത്തിൽ തന്നെ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ചുമത്തണമെന്നും വ്യക്തമാക്കിയിരുന്നു.
വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും കളർ ലൈറ്റുകളും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. അമിത ശബ്ദവും തീയും ഉണ്ടാക്കുന്ന തരത്തിലുള്ള പുകക്കുഴലുകളും അപകടസാധ്യത സൃഷ്ടിക്കുന്നതിനാൽ കർശനമായി നിയന്ത്രിക്കണമെന്നും നിർദേശത്തിലുണ്ട്. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് 5000 രൂപ മാത്രം പിഴ ചുമത്തിയതും ചൂണ്ടിക്കാണിച്ചായിരുന്നു പിഴ കടുപ്പിക്കണമെന്ന നിർദേശം കോടതി മുൻപോട്ടു വെച്ചത്.
ഹൈക്കോടതിയുടെ ഇടപെടൽ വോട്ടുനേടാൻ സതീശൻ നടത്തിയ നുണപ്രചരണം മാത്രമായിരുന്നുവെന്ന് ഊട്ടിഉറപ്പിക്കുന്നു. യുവാക്കളെയും വാഹന ഉടമകളെയും പരസ്യമായി വഞ്ചിക്കുകയാണ് സതീശൻ സർക്കാർ.









0 comments