ad
Deshabhimani

വിവാദങ്ങൾക്ക് പിന്നാലെ നടപടി

മദ്യത്തിന്റെ ഗുണനിലവാര പരിശോധനയിൽ തരികിട, മുഴുവൻ ബ്രാന്റുകളുടെയും ക്വാളിറ്റി ചെക്കിന് തമിഴ്നാട്

LIQR
വെബ് ഡെസ്ക്

Published on Aug 23, 2026, 03:13 PM | 3 min read

ചെന്നൈ: മദ്യത്തിന്റെ ഗുണനിലവാര പരിശോധന എന്നാൽ അവയിലെ ആൾക്കഹോൾ അളവ് തിട്ടപ്പെടുത്തൽ മാത്രമാണോ. എങ്കിൽ പിന്നെ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ എന്തിനാണ്. മദ്യ ബ്രാൻഡുകൾ നിയമത്തിന് പുറത്താണോ. ഭക്ഷ്യപാനീയ വസ്തുക്കളിൽ എല്ലാം ഗുണനിലവാര പരിശോധനകൾ ആവശ്യമാണെന്നിരിക്കെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരുകൾ നേരിട്ട് നടത്തുന്ന ഈ കച്ചവടത്തിൽ നിയമപാലനം ഉറപ്പാക്കാതെ പോകുന്നത് എന്താണ്. തമിഴ് നാട് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം സ്വയം പ്രഖ്യാപിച്ചിരിക്കയാണ്.


സംസ്ഥാനത്ത് വിൽപന നടത്തുന്ന മുഴുവൻ മദ്യ ബ്രാൻഡുകളുടെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ ടാസ്മാക്കിന് (TASMAC) സര്‍ക്കാര്‍ ഉത്തരവ് നൽകി. സര്‍ക്കാര്‍ കുരുങ്ങിപ്പോയ ഒരു മദ്യവിവാദത്തിന് പിന്നാലെയാണ് ഈ ഉത്തരവാദിത്ത ബോധം പതഞ്ഞ് ഉണര്‍ന്നത്. പ്രമുഖ സ്വകാര്യ മദ്യ നിര്‍മ്മാണ കമ്പനിയായ 'എൻറിക്ക എന്റർപ്രൈസസി'ന്റെ ബ്രാന്റുകൾ വിൽക്കുന്നതിന് സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ചിരുന്നു.


ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിർദേശത്തെത്തുടർന്നാണ് വിലക്ക് ഉണ്ടായത്. ആഗസ്ത് 13-നാണ് എൻറിക്ക എന്റർപ്രൈസസിന്റെ 11 മദ്യ വകഭേദങ്ങളുടെ വിൽപ്പന ഫാസി ഉത്തരവ് പ്രകാരം ടാസ്മാക് തടഞ്ഞത്. എന്നാൽ മദ്യകമ്പനിയടെ സ്വാധീനം വലുതായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (Prohibition and Excise) വകുപ്പ് ഇടപെട്ടു. ആഗസ്ത് 14 ന് തന്നെ വിലക്ക് നീക്കി നൽകി.


ഫാസി വിലക്കി,

24 മണിക്കൂറിനകം

ഗുണം ഉറപ്പാക്കി


മദ്യവ്യവസായം എന്നത് അത്ര നിസാരമായ കളിയല്ലെന്ന് തമിഴ് ജനത തിരിച്ചറിഞ്ഞു. കേന്ദ്ര ഏജൻസിയായ ഫാസി കണ്ടെത്തിയ ഗുണ നിലവാര പ്രശ്നം ഒറ്റ ദിവസം കൊണ്ടാണ് എക്സൈസ് വകുപ്പ് പരിശോധിച്ച് തിട്ടപ്പെടുത്തി വിലക്ക് നീക്കി നൽകിയത്. പ്രശ്നം റിപ്പോര്‍ട് ചെയ്ത ഒരു ഉത്പന്നം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി വീണ്ടും അനുമതി നൽകുക എന്നത് എത്ര ആധുനികമായ സംവിധാനത്തിലായാലും ദിവസങ്ങളോളം എടുക്കുന്ന പ്രക്രിയയാണ്. എസൻസ് ചേര്‍ത്ത് കലക്കി വിൽക്കുന്നു എന്നാണ് ഫാസി കണ്ടെത്തൽ വാര്‍ത്തയായത്. 11 മദ്യ ഇനങ്ങൾ ഉത്പാദിപ്പിച്ച് നൂറുകണക്കിന് ഔട്ലെറ്റുകളിൽ എത്തിച്ച് വില്പന നടത്തുന്ന കമ്പനിയാണ്. പക്ഷേ എക്സൈസ് തങ്ങളുടെ പരിശോധനാ നടപടികൾ എല്ലാം 24 മണിക്കൂറിൽ തീര്‍ത്തു. വിലക്ക് നീക്കി ഞെട്ടിച്ചു.


ജനങ്ങളെ മാത്രമല്ല ടാസ്മാക് ജീവനക്കാരെയും നടപടി ഞെട്ടിച്ചു. മദ്യപരെ മുഴുക്കെ ആശങ്കയിലും സംശയത്തിലുമാക്കി. മദ്യത്തിന്റെ കാര്യത്തിൽ ആരും നേരിട്ട് കൈ തൊടില്ലെങ്കിലും വാര്‍ത്തകൾ പുറത്തായി. ചര്‍ച്ചകൾ വ്യാപകമായി. ഇതോടെ വിജയ് സര്‍ക്കാര്‍ കുഴഞ്ഞു. ഉടൻ പ്രതിരോധം തീര്‍ത്ത് നിലകാക്കുക വെല്ലുവിളിയായി. ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുമോ അതോ വെറും സ്പിരിറ്റിന്റെ അളവ് പരിശോധിക്കുന്ന പതിവ് അഭ്യാസത്തിൽ നിര്‍ത്തുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.



പരിശോധന എന്നാൽ

വെറും ആൾക്കഹോൾ നില അളക്കൽ


സാധാരണ നിലയിൽ എല്ലാ മദ്യ ബ്രാന്റുകളുടെയും പരിശോധന നടത്തി ഉറപ്പാക്കണമെന്നുണ്ട്. ഡിസ്റ്റിലറികളിൽ മദ്യം ഉൽപ്പാദിപ്പിച്ച ശേഷം സാമ്പിളുകൾ ചെന്നൈ ഗിണ്ടിയിലുള്ള സെൻട്രൽ ഗവൺമെന്റ് ലാബിലേക്ക് അയക്കും. ഇവിടെനിന്നുള്ള സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ ബോട്ടിലിംഗും വിതരണവും നടത്താവൂ എന്നുമാണ്. വില്നയ്ക്ക് എത്തിയവയിൽ വലുതും ചെറുതുമായ കുപ്പികൾ ഇടകലര്‍ത്തി എടുത്തുള്ള പരിശോധനയും ഉണ്ട്. എന്നാൽ ഈ പരിശോധന ഭക്ഷ്യപാനീയങ്ങളുടെ ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ പിന്തുടരുന്നവയല്ല. കാലങ്ങളായി ഇതാണ് രീതി.


നിലവിൽ 42.8% ആൽക്കഹോൾ ബൈ വോളിയം (ABV) ഉണ്ടോ എന്ന് മാത്രമാണ് പ്രധാനമായും പരിശോധിക്കുന്നത്. ബീയറുകളിൽ 5% - 8%, വൈനിൽ 12% - 15% എന്നിങ്ങനെയാണ് കണക്ക്. എന്നാൽ കേവലം ആൽക്കഹോൾ ശതമാനം മാത്രം പരിശോധിക്കുന്നത് ആധുനിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലെന്ന് ആരോഗ്യ വിദഗ്ധരും ഉപഭോക്തൃ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. ഏറക്കാലമായി ഇത് ചൂണ്ടു വിരലുകളിൽ തന്നെ നിൽക്കുന്നു. ഈ മേഖലയിലെ ഉപഭോക്തൃ അവകാശങ്ങളെ ആരും മൈൻഡു ചെയ്യാറില്ല. മദ്യപരുടെ കാര്യമല്ലെ എന്നാണ്.


നിലവിൽ സംസ്ഥാനത്തിനകത്ത് മാത്രം ഏഴ് ബീയർ കമ്പനികളിൽ നിന്നും 11 സ്പിരിറ്റ് നിർമാതാക്കളിൽ നിന്നുമാണ് ടാസ്മാക് മദ്യം സംഭരിക്കുന്നത്. പ്രാദേശികവും അന്യസംസ്ഥാനങ്ങളിലേതുമടക്കം 250-ഓളം മദ്യ ബ്രാൻഡുകൾ ടാസ്മാക് വഴി വിറ്റഴിക്കുന്നുണ്ട്. എല്ലാ ഡിസ്റ്റിലറികളിലും കൃത്യമായ ഗുണനിലവാര പരിശോധന ഉറപ്പാക്കാനാണ് വകുപ്പ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.


ഇന്ത്യയിൽ മദ്യം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (Food Safety and Standards Act, 2006) കീഴിലാണ് വരുന്നത്. നിയമപ്രകാരം 'ഭക്ഷണം' (Food) എന്നതിന്റെ നിർവചനത്തിൽ മദ്യവും ഉൾപ്പെടുന്നു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ ഏജൻസിയായ FSSAI 2018-ൽ മദ്യത്തിനായി പ്രത്യേക ചട്ടങ്ങൾ Food Safety and Standards (Alcoholic Beverages) Regulations, 2018 നിലവിൽ വരുത്തിയിട്ടുണ്ട്. അതേ സമയം മദ്യ വില്പനയും സുരക്ഷയും എക്സൈസ് നിയമത്തിന് കീഴിലുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home