ad
Deshabhimani

print edition മാർഷ്യൽ ആർട്‌സിൽ വെങ്കലം; പോരിൽ തോൽക്കാതെ സുചിക

suchika
വെബ് ഡെസ്ക്

Published on Sep 22, 2026, 12:07 AM | 1 min read

നഗോയ: പൊന്നോളം പോന്ന വെങ്കലവുമായി സുചിക തരിയാൽ തല ഉയർത്തി മടങ്ങി. വനിതകളുടെ മിക്‌സഡ്‌ മാർഷ്യൽ ആർട്‌സ്‌ 60 കിലോ വിഭാഗത്തിൽ സെമിയിൽ തോറ്റു. സിംഗപ്പുരിന്റെ ഹുയി ഹൂൺ തിയോയുമായുള്ള വിവാദമായ പോരിൽ ഭാരവ്യത്യാസമാണ്‌ വിജയിയെ നിർണയിച്ചത്‌. നിശ്ചിതസമയം മത്സരം തുല്യമായിരുന്നു. ഇരുവരും ആഘോഷിച്ചു. എല്ലാ പോയിന്റും സമനിലയായതോടെ ഭാരവ്യത്യാസം വിധി നിർണയിച്ചു. ഭാരം കുറവുള്ളയാൾ വിജയി എന്നതാണ്‌ നിയമം. എതിരാളിയെക്കാൾ 700 ഗ്രാം ഭാരക്കൂടുതലുള്ളത്‌ സുചികയ്‌ക്ക്‌ തിരിച്ചടിയായി. കണ്ണീരണിഞ്ഞാണ്‌ മുപ്പത്താറുകാരി മടങ്ങിയത്‌. എതിരാളിക്ക്‌ ഹസ്തദാനം നൽകാൻ വിസമ്മതിച്ചു. പ്രതിഷേധം മറച്ചുവച്ചില്ല. നടന്നത്‌ അനീതിയാണെന്ന്‌ തുറന്നടിച്ചു.


ഫൈനലിൽ കടന്നില്ലെങ്കിലും ചരിത്ര മെഡലാണ്‌ ഹരിയാനയിലെ റോത്തക്കുകാരി ഇന്ത്യക്ക്‌ സമ്മാനിച്ചത്‌. മിക്‌സഡ്‌ മാർഷ്യൽ ആർട്‌സിൽ ആദ്യമായാണ്‌ ഒരു രാജ്യാന്തര മെഡൽ ലഭിക്കുന്നത്‌. സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ്‌ സുചികയുടേത്‌. 12–ാം വയസ്സിൽ ജുഡോയിലൂടെ തുടങ്ങി. എട്ട്‌ തവണ ദേശീയ ചാമ്പ്യനായി. ഇരുപതോളം രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2019 കോമൺവെൽത്ത്‌ ജുഡോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.


പിന്നാലെ കുറാഷ്‌, ജിയു ജിറ്റ്‌സു ഇനങ്ങളിലേക്ക്‌ തിരിഞ്ഞു. 2023 ഹാങ്‌ഷു ഏഷ്യൻ ഗെയിംസിൽ കുറാഷിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇത്തവണ മാർഷ്യൽ ആർട്‌സിലേക്ക്‌ കളംമാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home