ഫയർഫോഴ്സ് ജീവനക്കാരന്റെ ബൈക്ക് പൊലീസ് അടിച്ചുതകർത്തു

കഴക്കൂട്ടം
ഫയർഫോഴ്സ് ജീവനക്കാരന്റെ ബൈക്ക് പോത്തൻകോട് പൊലീസ് അടിച്ചുതകർത്തതായി പരാതി. കാട്ടായിക്കോണം തെങ്ങുവിളയിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്കാണ് പൊലീസ് സംഘം അടിച്ചുതകർത്തത്. തെങ്ങുവിള ഇടമനക്കോണം സ്വദേശി നിധിനാണ് സുഹൃത്തിന്റെ ബൈക്ക് പൊലീസ് തകർത്തതായി പരാതി നൽകിയത്. ഞായർ രാത്രിയോടെയാണ് സംഭവം. ആരോപണം പോത്തൻകോട് പൊലീസ് നിഷേധിച്ചു. ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ലഹരിസംഘം തമ്പടിച്ചതായി പൊലീസ് കൺട്രോൾറൂമിൽ ലഭിച്ച വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതാണെന്നും ബൈക്കിന് പൊലീസ് നാശം വരുത്തിയെന്ന ആരോപണം ലഹരിസംഘത്തെ സഹായിക്കാനാണെന്ന് സംശയിക്കണമെന്നും പോത്തൻകോട് എസ്ഐ പറഞ്ഞു. എന്നാൽ പൊലീസ് ബൈക്ക് അടിച്ചുതകർക്കുന്നത് കണ്ടതായി നാട്ടുകാരും പറയുന്നു.








0 comments