തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

അഞ്ചുതെങ് ഡിവിഷനിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി ജോയി ഉദ്ഘാടനം ചെയ്യുന്നു
ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എസ് ബിജിമോളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓഫീസ് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി എസ് ബിജിമോൾ, മനോജ് ബി ഇടമന, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പയസ്, രാജീവ്, എസ് ചന്ദ്രൻ, എസ് പ്രവീൺ ചന്ദ്ര, വിജയ് വിമൽ, അതുല്യ മഹേഷ്, വിഷ്ണു ദർശൻ എന്നിവർ സംസാരിച്ചു.







0 comments