ad
Deshabhimani

കെഎസ്‌കെടിയു പാറശാല ഏരിയ സമ്മേളന

വിവിധ ജാഥകൾ സംഗമിച്ചു

കെഎസ്‌കെടിയു പാറശാല ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര ജാഥ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അംബിക ജാഥാ ക്യാപ്റ്റൻ ജെ രാജുവിന് കൈമാറി  ഉദ്ഘാടനം ചെയ്യുന്നു

കെഎസ്‌കെടിയു പാറശാല ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര ജാഥ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അംബിക ജാഥാ ക്യാപ്റ്റൻ ജെ രാജുവിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 03:30 AM | 1 min read

പാറശാല

കെഎസ്‌കെടിയു പാറശാല ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊടിമര, പതാക ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. കൊല്ലയിൽ കൃഷ്ണൻ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ ആരംഭിച്ച കൊടിമര ജാഥ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അംബിക ഉദ്ഘാടനം ചെയ്തു. ജെ രാജു ക്യാപ്റ്റനായി. ഏരിയ വൈസ് പ്രസിഡന്റ്‌ വൈ സതീഷ് ക്യാപ്റ്റനായ പതാകജാഥ എഡ്വിൻ ജയരാജിന്റെ സ്‌മൃതികുടീരത്തിൽ ഏരിയ സെക്രട്ടറി കൊറ്റാമം രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, യൂണിയൻ ഏരിയ പ്രസിഡന്റ്‌ വി താണുപിള്ള, വി എസ് ബിനു, എൻ എസ് നവനീത്കുമാർ, എസ് സുരേഷ്, ബി മുരളീധരൻ, എ വിജയൻ, ടി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചൊവ്വ രാവിലെ 9.30 ന് എഡ്വിൻ ജയരാജ് നഗറിൽ (ധനുശ്രീ ഓഡിറ്റോറിയം ധനുവച്ചപുരം) പ്രതിനിധിസമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി പി മുരളി ഉദ്ഘാടനം ചെയ്യും. ബുധൻ വൈകിട്ട് അഞ്ചിന് വി എസ് അച്യുതാനന്ദൻ നഗറിൽ (ധനുവച്ചപുരം പഞ്ചായത്ത് ജങ്ഷൻ) പൊതുസമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home