മാലിക് മാങ്കോടിനായി വനിതാ കൺവൻഷനുകൾ

വെഞ്ഞാറമൂട്
കല്ലറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോടിന്റെ തെരഞ്ഞെടുപ്പുവിജയത്തിനായി കല്ലറ, പാങ്ങോട്, വാമനപുരം പഞ്ചായത്തുകളിൽ വനിതാ കൺവൻഷൻ ചേർന്നു. കല്ലറയിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ദീപ ഭാസ്കർ അധ്യക്ഷയായി. ജി ജെ ലിസി, എസ് പുഷ്പലത, എം ജി മീനാംബിക, പ്രീത പ്രദീപ്, കെ ഷീല, ബി അസീന ബീവി, എസ് ആർ അശ്വതി, എ ഷീജ, ജെ ബീന തുടങ്ങിയവർ സംസാരിച്ചു. പാങ്ങോട് വനിതാ കൺവൻഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. പി സിമി അധ്യക്ഷയായി. ബിന്ദു, വി അമ്പിളി, പ്രീത പ്രദീപ്, എ എസ് ഷീജ, മഞ്‌ജു സുനിൽ, കെ ഷീല തുടങ്ങിയവർ സംസാരിച്ചു. വാമനപുരത്ത് കേരള മഹിളാസംഘം ജില്ലാ പ്രസിഡന്റ് എ എസ് ഷീജ ഉദ്ഘാടനം ചെയ്തു. രമ്യ അധ്യക്ഷയായി. ആശ, പ്രീത പ്രദീപ്, ബി അസീന ബീവി, ദീപ ഭാസ്‌കർ തുടങ്ങിയവർ സംസാരിച്ചു.








0 comments