ഫുട്ബോൾ പരിശീലനവുമായി കിക്കോഫ്

കുന്നത്തുകാൽ പഞ്ചായത്ത് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കിക്കോഫ് ഫുട്ബോൾ പരിശീലനം ആനാവൂർ സ്‌കൂൾ മൈതാനത്ത് ആരംഭിച്ചപ്പോൾ
വെള്ളറട
കുന്നത്തുകാൽ പഞ്ചായത്തിൽ കുട്ടികളിൽ കായികാഭിരുചിയും ആരോഗ്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘കിക്കോഫ്' പദ്ധതിക്ക് തുടക്കമായി. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ ആറുമുതൽ 17 വയസ്സുവരെയുള്ള 120 കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകും. ശനി, ഞായർ ദിവസങ്ങളിൽ ആനാവൂർ സ്കൂൾ മൈതാനത്താണ് പരിശീലനം. പോഷകാഹാരവും സ്പോർട്സ് കിറ്റും ലഭിക്കും. സ്പോർട്സ് അക്കാദമികൾ സന്ദർശിക്കാനുള്ള അവസരവുമുണ്ട്. ഉദ്ഘാടനം ഒക്ടോബറിൽ നടക്കും. മലയോരത്തെ മികച്ച ഫുട്ബോൾ ടീം സജ്ജമാക്കുകയും യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റുകയുമാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് എച്ച് എസ് അരുൺ പറഞ്ഞു.







0 comments