print edition ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ്: ആയുഷ് ഷെട്ടി ക്വാർട്ടറിൽ

ആയുഷ് ഷെട്ടി
നിങ്ബോ (ചൈന): ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടി ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ ചൈനീസ് തായ്‌പേയിയുടെ ചി യു ജെന്നിനെ 21–6, 21–12ന് കീഴടക്കി. 41 മിനിറ്റിൽ കളി തീർന്നു. സെമി ലക്ഷ്യമിട്ട് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്‌റ്റിയെ നേരിടും. മലയാളി താരം എച്ച് എസ് പ്രണോയി പുറത്തായി. ചൈനയുടെ വെങ് ഹോങ് യാങ് 21–12, 21–19ന് ജയിച്ചുകയറി.
വനിതാ സിംഗിൾസിൽ പി വി സിന്ധുവും ഉന്നതിഹൂഡയും പരാജയപ്പെട്ടു. ചൈനയുടെ ലോക രണ്ടാം നമ്പർ താരം വാങ് സി യി 21–18, 21–8ന് സിന്ധുവിനെ മറികടന്നു. മിക്‌സഡ് ഡബിൾസിൽ ധ്രുവ് കപില– -ടാനിഷ ക്രസ്‌റ്റോ സഖ്യത്തിനും മുന്നേറാനായില്ല.










0 comments