ad
Deshabhimani

print edition ആയുഷിന്‌ വെള്ളി

AYUSH SHETTY

ആയുഷ്‌ ഷെട്ടി

വെബ് ഡെസ്ക്

Published on Apr 13, 2026, 01:17 AM | 1 min read

നിങ്ബോ(ചൈന): ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആയുഷ്‌ ഷെട്ടിയുടെ കുതിപ്പ്‌ ഫൈനലിൽ അവസാനിച്ചു. പുരുഷ സിംഗിൾസിൽ ചൈനയുടെ ലോക രണ്ടാം റാങ്കുകാരൻ ഷി യുഖിയോട്‌ 8–21, 10–21ന്‌ തോറ്റ്‌ വെള്ളിയിൽ ഒതുങ്ങി. 42 മിനിറ്റിൽ കളി തീർന്നു. ഇ‍ൗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ പുരുഷതാരമാണ്‌. 1965ൽ ദിനേഷ്‌ഖന്ന സ്വർണം കരസ്ഥമാക്കിയിട്ടുണ്ട്‌. ബാക്കിയുള്ളവർക്ക്‌ വെങ്കലമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home