print edition ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ്; ആയുഷ് ഷെട്ടി സെമിയിൽ

ആയുഷ് ഷെട്ടി
നിങ്ബോ(ചൈന) : ബാഡ്‌മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിയിൽ കടന്നു. പുരുഷ സിംഗിൾസിൽ ലോക നാലാം റാങ്കുകാരൻ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്‌റ്റിയെ 23–21, 21–17ന് അട്ടിമറിച്ചു. കർണാടകയിൽനിന്നുള്ള ഇരുപതുകാരൻ 54 മിനിറ്റിൽ സെമി ബർത്തും മെഡലും ഉറപ്പിച്ചു. ഇൗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യക്കാരനാണ്. ഫൈനൽ ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പർ താരം തായ്‌ലൻഡിന്റെ കുൻലാവട്ട് വിറ്റിഡ്‌സണെ നേരിടും.










0 comments