ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടം തുടർന്ന് ഇന്ത്യ; ചരിത്രനേട്ടവുമായി സ്വാതി ചൗധരി

സ്വാതി ചൗധരി , തോമൻ കുമാര്‍- ശീതൾ ദേവി സഖ്യം
നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടവുമായി ഇന്ത്യ കുതിക്കുന്നു. നാലാം ദിവസം അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗം മിക്‌സഡ് ടീം ഇനത്തിൽ ശീതൾ ദേവിയും തോമൻ കുമാറും സ്വർണം നേടി. ഫൈനലിൽ ഇന്തോനീഷ്യയെയാണ് സഖ്യം തകർത്തത്. വനിതകളുടെ ഡിസ്കസ് ത്രോ എഫ് 54 വിഭാഗത്തിൽ സുവർണ രാജുവും സ്വർണം നേടി.
വനിതകളുടെ അമ്പെയ്ത്ത് ഡബ്ല്യു 1 വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് സ്വാതി ചൗധരി ചരിത്ര നേട്ടം കൈവരിച്ചു. വനിതകളുടെ വ്യക്തിഗത വിഭാഗം ഫൈനലിൽ ചൈനയോടാണ് തോറ്റത്. ഫൈനലിൽ ഒരു ഘട്ടത്തിൽ 4-2 എന്ന ലീഡ് നേടിയ ശേഷമാണ് പരാജയപ്പെട്ടത്.
17 സ്വർണമാണ് ഇതുവരെ സ്വന്തമാക്കിയത്. 22 വെള്ളിയും 34 വെങ്കലവുമുൾപ്പെടെ ആകെ 73 മെഡലുകളായി.








0 comments