ad
Deshabhimani

ടെന്നിസ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് തിരിച്ചടി; അങ്കിത-രുതുജ സഖ്യം പുറത്ത്

tennis dubles

ടെന്നീസ് വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്‌ന-രുതുജ ഭോസ്‌ലെ സഖ്യം പുറത്തായി

വെബ് ഡെസ്ക്

Published on Sep 28, 2026, 10:27 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിലെ ടെന്നീസ് വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്‌ന-രുതുജ ഭോസ്‌ലെ സഖ്യം പുറത്തായി. കസാഖിസ്ഥാന്റെ അന്ന ഡാനിലിന-യൂലിയ പുടിന്റ്സേവ സഖ്യത്തോടാണ് ഇന്ത്യൻ ജോഡി തോൽവി വഴങ്ങിയത്.


ആദ്യ സെറ്റ് 7-5ന് സ്വന്തമാക്കി ഇന്ത്യ മികച്ച തുടക്കം കുറിച്ചെങ്കിലും രണ്ടാം സെറ്റ് 3-6ന് നഷ്ടമായി. നിർണായകമായ 10 പോയിന്റ് മാച്ച് ടൈബ്രേക്കറിൽ കസാഖ് സഖ്യം 10-5 ന് വിജയിച്ചതോടെയാണ് ഇന്ത്യൻ താരങ്ങളുടെ പോരാട്ടം അവസാനിച്ചത്.


മാച്ച് ടൈബ്രേക്കറിൽ ഒരു ഘട്ടത്തിൽ 3-1ന് മുന്നിലായിരുന്ന അങ്കിത-റുതുജ സഖ്യത്തെ പിന്നിലാക്കി ഡാനിലിന-പുടിന്റ്സേവ തുടർച്ചയായി അഞ്ച് പോയിന്റുകൾ നേടി. പിന്നീട് 9-4ന് അഞ്ച് മാച്ച് പോയിന്റുകൾ സ്വന്തമാക്കിയ കസാഖിസ്ഥാൻ താരങ്ങൾ അടുത്ത അവസരത്തിൽ തന്നെ മത്സരം പൂർത്തിയാക്കി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home