മഴക്കെടുതി: സംസ്ഥാനത്ത് ഒരാഴ്‌ചയ്ക്കിടെ 10 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാഴ്‌ചയ്ക്കിടെ മരിച്ചത് 10 പേരെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. ഇടുക്കി, കോട്ടയം ജില്ലയിൽ രണ്ടുപേർക്ക് വീതവും മലപ്പുറത്ത് ആറുപേർക്കും ജീവൻ നഷ്ടമായി. മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്. മൂന്നു വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗികമായും തകർന്നു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. പത്ത് പുരുഷൻമാരും ഒമ്പത് സ്ത്രീകളും നാലു കുട്ടികളുമുൾപ്പെടെ 23 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.









0 comments