ഏഷ്യൻ ഗെയിംസ്: ടെക്ബോൾ സെമിയിൽ ക്വിംസി ഡിസൂസയ്ക്ക് തോൽവി; വെങ്കല പ്രതീക്ഷ നിലനിൽക്കും

ക്വിംസി ഡിസൂസ
നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതാ സിംഗിൾസ് ടെക്ബോൾ സെമിഫൈനലിൽ ഇന്ത്യയുടെ ക്വിംസി ഡിസൂസയ്ക്ക് തോൽവി. ഇന്തോനേഷ്യയുടെ ഇമ സുമയയോടാണ് ക്വിൻസി പരാജയപ്പെട്ടത്. സ്കോർ 12-7, 9-12, 7-12.
ആദ്യ സെറ്റിൽ 12-7ന് ജയിച്ച് ക്വിംസി മികച്ച തുടക്കമിട്ടു. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ച സുമയ 12-9 ന് സെറ്റ് സ്വന്തമാക്കി മത്സരം നിർണായക മൂന്നാം സെറ്റിലേക്ക് നീട്ടി.
മൂന്നാം സെറ്റിൽ ക്വിൻസി 3-0ന് മുന്നിലെത്തിയെങ്കിലും സുമയ ശക്തമായി തിരിച്ചെത്തി. 4-1ന്റെ ലീഡിന് ശേഷവും ക്വിൻസിക്ക് മേൽക്കൈ നിലനിർത്താനായില്ല. ഒടുവിൽ 12-7ന് സെറ്റ് സ്വന്തമാക്കി സുമയ ഫൈനലിലേക്ക് മുന്നേറി.
സെമിയിലെ തോൽവിയോടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചെങ്കിലും ക്വിംസിക്ക് മെഡൽ നേടാനുള്ള അവസരം തുടരുകയാണ്. ഞായറാഴ്ച നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാന്റെ യുന സകാമോട്ടോയെ ക്വിൻസി നേരിടും.
ടെക്ബോൾ ആദ്യമായി ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ ഈ വർഷം ക്വിംസി ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ടോപ് സീഡായ യുന സകാമോട്ടോയെ അട്ടിമറിച്ച താരം, കംബോഡിയയുടെ കോമ്യാൻ ഡിയെയും തോൽപ്പിച്ച് ഗ്രൂപ്പ് ജേതാവായാണ് സെമിയിലെത്തിയത്.









0 comments