ad
Deshabhimani

എംജിയിലും എസ്എഫ്ഐയുടെ ജൈത്രയാത്ര; 49 ഇടത്ത്‌ എതിരില്ല

SFI Flag
വെബ് ഡെസ്ക്

Published on Sep 19, 2026, 09:26 AM | 1 min read

കോട്ടയം: എംജി സർവകലാശാലയിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 49 കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ല. കോട്ടയത്ത്‌ 18 , ഇടുക്കിയിൽ 12, എറണാകുളത്ത്‌ 11, പത്തനംതിട്ടയിൽ എട്ടും കോളേജുകളിലും എസ്‌എഫ്‌ഐക്ക്‌ എതിരില്ല.


കെഎസ്‌യു, എംഎസ്എഫ്, എബിവിപി തുടങ്ങിയവ സഖ്യമുണ്ടാക്കിയിട്ടും കോളേജുകളിൽ സ്ഥാനാർഥികളെ നിർത്താനായില്ല. വ്യാഴം പകൽ രണ്ടുവരെയായിരുന്നു പത്രിക കൊടുക്കാൻ സമയമുണ്ടായിരുന്നത്‌. 29നാണ്‌ തെരഞ്ഞെടുപ്പ്‌.


കേരള, കണ്ണൂ‍ർ സർവകലാശാലകളിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും പോളിടെക്ക്നിക്ക് കോളേജ് തെരഞ്ഞെടുപ്പിലും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലും എസ്എഫ്ഐ ഐതിഹാസിക വിജയം നേടിയിരുന്നു. കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 71 കോളേജുകളിൽ 62 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. കണ്ണൂർ സർവകലാശാലയിൽ 77ൽ 53 ക്യാമ്പസിലും എസ്‌എഫ്‌ഐ ജയിച്ചു. സ്കൂൾ പാർലമെന്റുകളിൽ 699ൽ 604ലും എസ്എഫ്ഐ മിന്നുംവിജയം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home