ad
Deshabhimani

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പതിനാറുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

palakkad
വെബ് ഡെസ്ക്

Published on Sep 19, 2026, 09:50 AM | 1 min read

പാലക്കാട് : ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ദിൽരാജാണ് (16) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.


പാലക്കാട്, കരിമ്പുഴയിലെ ഒരു സ്വകാര്യ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴ‍ഞ്ഞുവീഴുകയായിരുന്നു. കാല്‍തട്ടി വീണതായിരുന്നുവെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഒപ്പം കളിച്ചിരുന്നവരും ടര്‍ഫ് ഭാരവാഹികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടര സ്വദേശികളായ രാജന്‍- ദീപ ദമ്പതികളുടെ മകനാണ് ദിൽരാജ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home