സ്ത്രീക്ക് നേരെ ആർപിഎഫ് ഉദ്യോഗസ്ഥന്റെ അതിക്രമം; ലാത്തി കൊണ്ട് അടിച്ച് മുടിയിൽ പിടിച്ച് വലിച്ചിഴച്ചു

ഹൈദരാബാദ് : ഹൈദരാബാദിൽ സ്ത്രീക്ക് നേരെ ആർപിഎഫ് ഉദ്യോഗസ്ഥന്റെ അതിക്രമം. ഹൈദരാബാദിലെ ഹഫീസ്പേട്ട് റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ആർപിഎഫ് ഉദ്യോഗസ്ഥൻ ഒരു സ്ത്രീയെ ലാത്തി ഉപയോഗിച്ച് അടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.
ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഉദ്യോഗസ്ഥനോട് സ്ത്രീ മോശമായി പെരുമാറിയെന്നും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഹഫീസ്പേട്ട് റെയിൽവേ സ്റ്റേഷനിൽ അന്ന് ജോലിയിലുണ്ടായിരുന്ന തെലങ്കാന പൊലീസിലെ ഹോം ഗാർഡാണ് പിന്നിലെന്ന് കണ്ടെത്തിയെന്നും ആർപിഎഫ് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർപിഎഫ് പറഞ്ഞു.









0 comments