Deshabhimani

റിങ്ങിൽ ഇടിമുഴക്കം; ഇന്ത്യയ്ക്ക് 13-ാം സ്വർണം സമ്മാനിച്ച് പർവീൻ ഹൂഡ

parveen hooda
വെബ് ഡെസ്ക്

Published on Oct 02, 2026, 03:01 PM | 1 min read

ഐച്ചി–നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി 13-ാം സ്വർണം നേടി പര്‍വീന്‍ ഹൂഡ. വനിതകളുടെ 65 കിലോ ബോക്സിങ് വിഭാഗത്തിൽ ചൈനീസ് തായ്‌പേയിയുടെ ചെൻ നിയെൻ-ചിനെ 3-2ന് കീഴടക്കിയാണ് പർവീൻ സ്വർണം സ്വന്തമാക്കിയത്. അഞ്ച് വിധികർത്താക്കളിൽ മൂന്നുപേരുടെ അനുകൂല വിധിയോടെയായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ആവേശകരമായ ഫൈനലിൽ അവസാന നിമിഷംവരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പർവീൻ വിജയം സ്വന്തമാക്കിയത്.


ഫൈനലിലേക്കുള്ള വഴിയിലും പർവീൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെമിയിൽ ചൈനയുടെ ലി ഷുവിനെ 5-0ന് പരാജയപ്പെടുത്തിയായിരുന്നു കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.


ഹരിയാനയിലെ റോഹ്തക് ജില്ലയിലെ റുർകി സ്വദേശിയാണ് പർവീൺ. വനിതാ ബോക്സിങ് താരങ്ങളെ വളർത്തിയെടുത്ത പ്രദേശങ്ങളിലൊന്നാണ് റുർകി. ഗ്രാമത്തിലെ പ്രാദേശിക പരിശീലനകേന്ദ്രത്തിൽ നിന്നാണ് പർവീനും ഉയർന്നുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home