പി പി യൂസഫ് കുടുംബ സഹായം കൈമാറി

റിയാദ് : റിയാദിൽ അന്തരിച്ച കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പി പി യൂസഫിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. യൂസഫിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നടന്ന ചടങ്ങിൽ മകൻ റോഷൻ യൂസഫിന് കെ പ്രേംകുമാർ എംഎൽഎ തുക കൈമാറി. 23 വർഷത്തോളം റിയാദിൽ പ്രവാസിയായ യൂസഫ് പക്ഷാഘാതത്തെ തുടർന്ന് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
സിപിഐ എം കൊട്ടോപ്പാടം ലോക്കൽ സെക്രട്ടറി എം മനോജ് അധ്യക്ഷനായി. കേളി കേന്ദ്ര കമ്മിറ്റിയംഗം റഫീഖ് പാലത്ത്, കേരള പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് സൈതലവി, ബ്രാഞ്ച് സെക്രട്ടറി സി ഹംസ, കേളി ജീവകാരുണ്യ കമ്മിറ്റിയംഗം മധു ഇടപ്പുറത്ത്, പ്രവാസിസംഘം ഏരിയ ട്രഷറർ ഹമീദ്, പ്രവാസിസംഘം ജില്ലാ കമ്മിറ്റിയംഗം എ ഹംസ എന്നിവർ സംസാരിച്ചു. കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും കേന്ദ്ര കമ്മിറ്റിയംഗം ഹാരിസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.









0 comments