രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി , സൗദി നാഷണൽ ഗാർഡ് ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
ഹോസ്പിറ്റൽ അധികൃതർക്കും രക്തദാനത്തിനെത്തിയ എല്ലാ പ്രവർത്തകർക്കും ഐസിഎഫ് ജിദ്ദ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു. ബഷീർ മാസ്റ്റർ പറവൂർ, യഹ്‌യ ഖലീൽ നൂറാനി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബു മിസ്ബാഹ് ഐക്കരപ്പടി, യാസർ എ.ആർ നഗർ, ഹനീഫ ബെർക, ഇബ്രാഹിം മുസ്‌ലിയാർ കോതമംഗലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.









0 comments