തീവ്രവാദവും വിദ്വേഷ പ്രചാരണവും ചെറുക്കാൻ ആഗോള കൂട്ടായ്മ വേണം: യുഎഇ

ദുബായ് : തീവ്രവാദവും വിദ്വേഷ പ്രചാരണവും ചെറുക്കാൻ അന്താരാഷ്ട്ര സമീപനം ആവശ്യമാണെന്ന് യുഎഇ. വിഷയത്തിൽ സമൂഹനേതാക്കൾ, യുവാക്കൾ, സാങ്കേതികവിദ്യ കമ്പനികൾ എന്നിവരുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. യുഎൻ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിന് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന ആഗോള സമ്മേളനത്തിലാണ് യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മാരർ ഇക്കാര്യം ആവശ്യപ്പെട്ടത്.
സഹിഷ-്‌ണുത പ്രോത്സാഹിപ്പിക്കാനും വിദ്വേഷ പ്രസംഗം തടയാനുമുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ-്‌ട്ര സംഘടനയിൽ കൂടുതൽ പ്രാധാന്യം നൽകണം. പ്രതിസന്ധി തടയൽ, സമാധാന പരിപാലന പ്രവർത്തനങ്ങൾ, പ്രത്യേക രാഷ്ട്രീയ ദൗത്യങ്ങൾ എന്നിവയിലും ഇത്തരം നടപടികൾക്ക് കൂടുതൽ ഇടം നൽകണം. അബ്രഹാമിക് ഫാമിലി ഹൗസ്, മനുഷ്യസാഹോദര്യ രേഖ തുടങ്ങിയ യുഎഇയുടെ സംരംഭങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹിഷ്ണുത, സമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച 2023ലെ ഐക്യരാഷ-്‌ട്ര രക്ഷാസമിതി പ്രമേയം തയ്യാറാക്കുന്നതിലും യുഎഇ പങ്കാളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 200ലേറെ രാജ്യക്കാരാണ് യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. സാംസ്‌കാരിക വൈവിധ്യവും സമാധാനപരമായ സഹവർത്തിത്വവും യുഎഇയുടെ സമീപനത്തിന്റെ പ്രധാന ഘടകങ്ങളാണെന്നും അൽ മാരർ പറഞ്ഞു.









0 comments