Deshabhimani

അക്കാഫ് പൊന്നോണക്കാഴ്‌ച ഒക്‌ടോ. 11ന്

AKCAF Events
വെബ് ഡെസ്ക്

Published on Oct 02, 2026, 05:18 PM | 1 min read

ദുബായ് : അക്കാഫ് അസോസിയേഷന്റെ 28–-ാമത് ഓണാഘോഷം ഒക-്ടോബർ 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ നാലിന് ഖിസൈസിലെ അമിറ്റി സ--്കൂളിലാണ്‌. പകൽ 10ന് ഓണം കൺവൻഷൻ നടക്കും. ഉച്ചയ്‌ക്ക്‌ രണ്ടുമുതൽ പ്രാഥമിക മത്സരങ്ങൾ നടക്കും. ഇതിൽ വിജയിക്കുന്നവർക്ക്‌ 11ലെ മെഗാ പരിപാടിയിൽ വീണ്ടും മത്സരിക്കാം.


യുഎഇയിലെ സാധാരണക്കാരായ 28 പ്രവാസികളുടെ അമ്മമാരെ ദുബായിലെത്തിക്കും. വിമാനയാത്ര, വിസ, താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവയുടെ മുഴുവൻ ചെലവും "മാതൃവന്ദനം' എന്ന്‌ പേരിട്ട പരിപാടിയിലൂടെ അക്കാഫ് വഹിക്കും. പരിപാടിയുടെ സമാപന വേദിയിൽ അമ്മമാരെ ആദരിക്കും.


11ന്‌ രാവിലെ എട്ടിന് പൊന്നോണക്കാഴ്‌ചയുടെ മെഗാ പരിപാടികൾ ആരംഭിക്കും. അത്തപ്പൂക്കള മത്സരം, നൃത്തം, കുട്ടികളുടെ ഫാഷൻ ഷോ, നാടൻപാട്ട്, പായസ മത്സരം, പുരുഷകേസരി, മലയാളിമങ്ക, അലുമ്‌നി കൂട്ടായ്‌മകളുടെ സാംസ്‌കാരിക ഘോഷയാത്ര, വിവിധ നാടൻ കളികൾ തുടങ്ങിയവ നടക്കും. കുട്ടികൾക്കായി പെയിന്റിങ്, ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും. പകൽ 12ന് ആണ്‌ വിപുലമായ ഓണസദ്യ.


​ജനറൽ കൺവീനർ സാനു മാത്യുവിന്റെ നേതൃത്വത്തിൽ 30 ഉപസമിതികൾ പരിപാടിക്കായി രൂപീകരിച്ചിട്ടുണ്ട്. അനിൽ നായർ, ബീന ശശിശങ്കർ, ലക്ഷ-്മി ഷിബു, സത്യജിത് വാസുദേവ്, ജയകൃഷ-്ണൻ രാധാകൃഷ--്ണൻ, അമീർ സിറാജ് എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരാണ്. ​അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ-്‌മി അരവിന്ദ്, ഡയറക-്‌ടർ ബോർഡ്‌ അംഗങ്ങളായ വിൻസെന്റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, ആർ സുനിൽ കുമാർ, സി എൽ മുനീർ എന്നിവരാണ്‌ പരിപാടികൾ ഏകോപിപ്പിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home