Deshabhimani

‘ഗോ ഗ്യാനു ഗോ’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ സം​ഗീത സംവിധായകൻ വിശാൽ ദദ്‌ലാനിയും

vishal dadlani
വെബ് ഡെസ്ക്

Published on Oct 02, 2026, 05:36 PM | 1 min read

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഡൽഹിയിലും മുംബൈയിലുമാണ് പ്രതിഷേധം കനക്കുന്നത്. മുംബൈയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സംഗീതസംവിധായകനും ഗായകനുമായ വിശാൽ ദദ്‌ലാനിയും സമരപന്തലിലെത്തി. “ഗോ ഗ്യാനു ഗോ” എന്ന മുദ്രാവാക്യം പാട്ടാക്കി അവതരിപ്പിച്ച വിശാലിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.


“ഉച്ചത്തിൽ പറയൂ, ഗോ ഗ്യാനു ഗോ; ഒരുമിച്ച് പറയൂ, ഗോ ഗ്യാനു ഗോ” എന്ന വരികളോടെയാണ് വിശാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ തുടങ്ങുന്നത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തോടും തെരഞ്ഞെടുപ്പ് സംവിധാനത്തോടും ഗ്യാനേഷ് കുമാർ നീതി പുലർത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും വിശാൽ ആവശ്യപ്പെട്ടു.


ഡൽഹിയിലെ ജന്തർ മന്തറിൽ ഇടതുപക്ഷ പാർടികൾ, വിദ്യാർഥി–യുവജന സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്.


ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, എ എ റഹീം എംപി, ജെയ്ക് സി തോമസ് എന്നിവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുക, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന നിർത്തിവയ്ക്കുക, തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധങ്ങളിൽ ഉയർന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home