Deshabhimani

241 വാഹനം പിടിച്ചെടുത്തു; കുവൈത്തിൽ ഒരാഴ്‌ചയ്‌ക്കിടെ 28,890 ഗതാഗത നിയമലംഘനം

kuwait checking
വെബ് ഡെസ്ക്

Published on Oct 02, 2026, 04:56 PM | 1 min read

കുവൈത്ത് സിറ്റി : ഇ‍ൗ മാസം 14 മുതൽ 20 വരെ രാജ്യത്ത്‌ നടത്തിയ പരിശോധനകളിൽ 28,890 ഗതാഗത നിയമലംഘനം രേഖപ്പെടുത്തിയതായി കുവൈത്ത്‌ ട്രാഫിക് വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് 241 വാഹനവും രണ്ട് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. അധികൃതർ അന്വേഷിച്ചിരുന്ന 28 വാഹനവും കണ്ടെത്തി.


വിവിധ കേസിൽ അന്വേഷിച്ച 29 പേരെയും താമസാനുമതി കാലാവധി കഴിഞ്ഞ 35 പേരെയും തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്ത അഞ്ചുപേരെയും പിടികൂടി. പ്രായപൂർത്തിയാകാത്ത എട്ടുപേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഈ കാലയളവിൽ ട്രാഫിക് പട്രോളുകൾ കൈകാര്യം ചെയ-്‌ത 1315 വാഹനാപകടങ്ങളിൽ 182 എണ്ണത്തിൽ ആളുകൾക്ക് പരിക്കേറ്റു. ഇതിനിടെ, സെപ-്‌തംബർ 13 മുതൽ 19 വരെ എമർജൻസി പൊലീസ് നടത്തിയ പ്രത്യേക പരിശോധനകളിൽ 1349 ഗതാഗത നിയമലംഘനം രേഖപ്പെടുത്തി. വിവിധ കേസിൽ അന്വേഷിച്ച 102 പേരെയും താമസാനുമതി കാലാവധി കഴിഞ്ഞ 90 പേരെയും പിടികൂടി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home