Deshabhimani

കര്‍ഷക ചൂഷണത്തിനെതിരെ രാജ്യവ്യാപക സമരം; ഭൂഅവകാശ കൺവെൻഷൻ സംഘടിപ്പിച്ച് അഖിലേന്ത്യാ കിസാൻ സഭ

ranchi aiks
വെബ് ഡെസ്ക്

Published on Oct 02, 2026, 04:26 PM | 1 min read

റാഞ്ചി : റാഞ്ചിയിൽ അഖിലേന്ത്യാ കിസാൻ സഭ (AIKS) സംസ്ഥാന ഭൂഅവകാശ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അസിം സർക്കാർ അധ്യക്ഷനായ കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി സുഫൽ മഹതോ പ്രമേയം അവതരിപ്പിച്ചു. കിസാൻ സഭ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, AIAWU ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറി അവധേഷ് കുമാർ, AARM നേതാവ് സുഖ്നാഥ് ലോഹ്റ, കിസാൻ സഭ നേതാവ് പ്രഫുൽ ലിൻഡ എന്നിവര്‍ സംസാരിച്ചു.


ജാർഖണ്ഡിലെ ആദിവാസി- കർഷകർ കടുത്ത ചൂഷണം നേരിടുന്നതായും വനസമ്പത്തും ധാതുസമ്പത്തും കോർപ്പറേറ്റ് താൽപര്യങ്ങൾക്കായി കൊള്ളയടിക്കപ്പെടുകയാണെന്നും നിർബന്ധിത ഭൂമിയേറ്റെടുക്കലും കർഷകരുടെ വ്യാപക കുടിയൊഴിപ്പിക്കലും നടക്കുകയാണെന്നും കിസാൻ സഭ ആരോപിച്ചു. സാന്താൾ പർഗാനാസ്, ഛോട്ടാനാഗ്പൂർ ടെനൻസി നിയമങ്ങളും 2013ലെ ഭൂമിയേറ്റെടുക്കൽ നിയമവും ലംഘിക്കപ്പെടുന്നതായും കൺവെൻഷൻ ചൂണ്ടിക്കാട്ടി. ഏഴ് ആവശ്യങ്ങൾ അടങ്ങിയ ഡിമാൻഡ് ചാർട്ടർ മുന്നോട്ടുവച്ച് ഒക്ടോബർ മുതൽ 2027 മാർച്ച് വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനവ്യാപക സമരം ശക്തിപ്പെടുത്താനും കൺവെൻഷൻ തീരുമാനിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home