Deshabhimani

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് പാക് പൗരന്മാർ വെടിയേറ്റ് മരിച്ചു

terrerist attack

ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ പൗരന്മാർ വെടിയേറ്റ് മരിച്ചു

വെബ് ഡെസ്ക്

Published on Oct 02, 2026, 03:23 PM | 1 min read

ചണ്ഡീഗഡ്: പഞ്ചാബിലെ തർൺ തരൺ മേഖലയിലെ ഇന്ത്യ–പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ പൗരന്മാർ വെടിയേറ്റ് മരിച്ചു. രാജോക്കെ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്.


പ്രാഥമിക വിവരങ്ങൾ പ്രകാരം, അതിർത്തിക്കപ്പുറത്ത് നിന്ന് രണ്ട് പേർ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരോട് അതിർത്തി കടക്കുന്നത് നിർത്താൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.


എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് ഇരുവരും ഇന്ത്യൻ പ്രദേശത്തേക്ക് നീങ്ങിയതിനെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഇരുവരും കൊല്ലപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home