സ്വാഗതസംഘം രൂപീകരിച്ചു; നവോദയ ഓപ്പൺ ബാഡ്മിന്റൺ 30നും 31നും

ദമ്മാം : നവോദയ സാംസ്കാരിക വേദി 25–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഡബിള്‍സ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 30നും 31നും നടക്കും. ദമ്മാമിലെ ഇബിസി ബാഡ്മിന്റൺ ക്ലബ്ബിൽ നടക്കുന്ന മത്സരത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ദമ്മാമിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗം നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനംചെയ്തു. കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഉണ്ണി എങ്ങണ്ടിയൂർ അധ്യക്ഷനായി.
മത്സരവിഭാഗങ്ങൾ, സംഘാടനം തുടങ്ങിയ വിശദാംശങ്ങൾ നവോദയ രക്ഷാധികാരി സമിതിയംഗം രാജേഷ് ആനമങ്ങാട് വിശദീകരിച്ചു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര സ്വാഗതസംഘത്തിന്റെ പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ കൃഷ്ണകുമാർ ചവറ, ഡോ. രശ്മി ചന്ദ്രൻ, രാജേഷ്, രാജേഷ് നായർ തുടങ്ങിയവർ സംസാരിച്ചു. നവോദയ രക്ഷാധികാരി സമിതിയംഗങ്ങളായ ഷമീം നാണത്ത്, നൗഫൽ വെളിയംങ്കോട്, കേന്ദ്ര ഭാരവാഹികളായ ശ്രീജിത് അമ്പാൻ, ഒ പി സജീഷ്, മോഹൻദാസ് കുന്നത്ത്, കുടുംബവേദി കേന്ദ്ര ജോ. ട്രഷറർ നരസിംഹൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര ജോയിന്റ് സെക്രട്ടറി വിദ്യാധരൻ കോയാടൻ സ്വാഗതവും ടൂർണമെന്റ് സ്വാഗതസംഘം ജനറൽ കൺവീനർ പ്രജീഷ് കറുകയിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പവനൻ മൂലക്കീൽ, കൃഷ്ണകുമാർ ചവറ, റഹീം മടത്തറ, ഉമേഷ് കളരിക്കൽ, ഷമീം നാണത്ത് (രക്ഷാധികാരികൾ), രാജേഷ് ആനമങ്ങാട് (ചെയർപേഴ്സൺ), ഒ പി സജീഷ്, രാജേഷ്, സുരേഷ്, ഡോ. രശ്മി ചന്ദ്രൻ, ഷാഹിദ ഷാനവാസ് (വൈസ് ചെയർപേഴ്സൺ), പ്രജീഷ് കറുകയിൽ (ജനറൽ കൺവീനർ), മോഹൻദാസ് കുന്നത്ത്, ചെറിയാൻ, രാജേഷ് നായർ, അനു രാജേഷ്, സൂരയ്യ ഹമീദ് (കൺവീനർമാർ), ഉണ്ണി ഏങ്ങണ്ടിയൂർ (ട്രഷറർ), സ്മിത നരസിംഹൻ (ജോയിന്റ് ട്രഷറർ).









0 comments