Deshabhimani

ഏഷ്യൻ ഗെയിംസ്: സ്ക്വാഷിൽ ഇന്ത്യക്ക് മൂന്നാം വെങ്കലം

Sqash

അഭയ് സിങ്, വീർ ചോത്രാണി, വേലവൻ സെന്തിൽകുമാർ| ഫോട്ടോ:X

വെബ് ഡെസ്ക്

Published on Oct 01, 2026, 05:07 PM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസിൽ പുരുഷ ടീം സ്ക്വാഷിൽ ഇന്ത്യക്ക് വെങ്കല മെഡൽ. സെമിഫൈനലിൽ മലേഷ്യയോട് 1–2ന് തോറ്റതോടെയാണ് അഭയ് സിങ്, വീർ ചോത്രാണി, വേലവൻ സെന്തിൽകുമാർ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീമിന് വെങ്കലവുമായി മടങ്ങേണ്ടിവന്നത്.


ആദ്യ മത്സരത്തിൽ അഭയ് സിങ് മലേഷ്യൻ താരത്തോട് 0–3ന് തോറ്റതോടെ ഇന്ത്യ പിന്നിലായി. തുടർന്ന് വീർ ചോത്രാണി 3–0ന് വിജയിച്ച് ഇന്ത്യയെ സമനിലയിലെത്തിച്ചു. ഇതോടെ സെമിഫൈനൽ പോരാട്ടം നിർണായകമായ മൂന്നാം മത്സരത്തിലേക്ക് നീങ്ങി.


മൂന്നാം മത്സരത്തിൽ വേലവൻ സെന്തിൽകുമാർ മലേഷ്യയുടെ ചന്ദ്രനെതിരെ മികച്ച പോരാട്ടം നടത്തിയെങ്കിലും 1–3ന് തോറ്റു. ഇതോടെ മലേഷ്യ 2–1ന് സെമിഫൈനൽ സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. ഇന്ത്യക്ക് വെങ്കല മെഡലും ഉറപ്പായി.


അഭയ് സിങ്, വീർ ചോത്രാണി, വേലവൻ സെന്തിൽകുമാർ എന്നിവരാണ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിലെ സ്ക്വാഷിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home