Deshabhimani

ദേശീയ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: 'എൻവെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി' ഒക്ടോബർ 5 മുതൽ 8 വരെ

GREEN FIELD
വെബ് ഡെസ്ക്

Published on Oct 01, 2026, 05:44 PM | 1 min read

തിരുവനന്തപുരം : ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിക്കുന്ന 'എൻവെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി - ഓൾ ഇന്ത്യ ഇൻവിറ്റേഷണൽ വിമൻസ് ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2026' ഒക്ടോബർ 5 മുതൽ 8 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാഴ്ച പരിമിതരായ വനിതാ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ദേശീയതല ടൂർണമെന്റിൽ കേരളം, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഹരിയാന എന്നീ ആറ് ടീമുകൾ മാറ്റുരയ്ക്കും. കളിക്കാർക്ക് പുറമെ പരിശീലകരും ഒഫീഷ്യലുകളുമായി നൂറിലധികം പേർ ഈ ചാമ്പ്യൻഷിപ്പിനായി എത്തുന്നുണ്ട്. കാഴ്ചപരിമിതരായ വനിതകൾക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങളും തുല്യതയും ഉറപ്പാക്കുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സിഎബികെ ജനറൽ സെക്രട്ടറി രജനീഷ് ഹെന്റി പറഞ്ഞു.


ഒക്ടോബർ 5-ന് രാവിലെ 11:30-ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാമൂഹ്യനീതി, ഫിഷറീസ് വകുപ്പ് മന്ത്രി. വി. ഇ. അബ്ദുൾ ഗഫൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒക്ടോബർ 8-ന് വൈകുന്നേരം 4:00 മണിക്ക് നടക്കുന്ന സമാപന ചടങ്ങിലും സമ്മാനദാന ചടങ്ങിലും ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി . കെ. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുക്കും.


2012ൽ സ്ഥാപിതമായ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള , കേരളത്തിൽ ബ്ലൈൻഡ് ക്രിക്കറ്റിന്റെ വളർച്ചയ്ക്കും ഉന്നതിക്കുമായി പ്രവർത്തിക്കുന്ന മുഖ്യ സംഘടനയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home