റൊണാൾഡോ ക്യാമ്പ് വിട്ടു; ഏഴാം നമ്പർ ജഴ്സി ഇനി റാഫേൽ ലിയാവോയ്ക്ക്

റൊണാൾഡോ, റാഫേൽ ലിയാവോ| Photo:X
കോപ്പൻഹേഗൻ : ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ പരിശീലന ക്യാമ്പ് വിട്ടതിന് പിന്നാലെ ടീമിലെ ഏഴാം നമ്പർ ജഴ്സി റാഫേൽ ലിയാവോയ്ക്ക്. വ്യാഴാഴ്ച ഡെൻമാർക്കിനെതിരായ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി യുവേഫ പുറത്തുവിട്ട ഔദ്യോഗിക ടീം പട്ടികയിലാണ് ലിയാവോ ഏഴാം നമ്പർ ജഴ്സിയണിയുന്നതായി വ്യക്തമാക്കിയത്.
റൊണാൾഡോയുടെ ഏഴാം നമ്പർ ഇനി ലിയാവോ അണിയും; നേരത്തെ 17-ാം നമ്പറായിരുന്നു താരത്തിന്റെ ജഴ്സി. റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമോ എന്നതടക്കമുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. നേഷൻസ് ലീഗ് ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്.








0 comments