Deshabhimani

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പ്രവേശനം; അപേക്ഷാ തീയതി ഒക്ടോബർ 5 വരെ നീട്ടി

SN Open University.jpg
വെബ് ഡെസ്ക്

Published on Oct 01, 2026, 06:45 PM | 1 min read

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ഒക്ടോബർ 5 വരെ നീട്ടി. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ 30 യുജി, പിജി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.


പ്ലസ് ടു, പ്രീ-ഡിഗ്രി അല്ലെങ്കിൽ സർക്കാർ അംഗീകൃത രണ്ടോ മൂന്നോ വർഷ ഡിപ്ലോമയുള്ളവർക്ക് ബിരുദ പ്രോഗ്രാമുകളിലേക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ല. അഡ്മിഷന് ടി സി നിർബന്ധമല്ല.


തൊഴിൽ ചെയ്യുന്നവർക്കും പഠനം തുടരാൻ സൗകര്യപ്രദമായ രീതിയിലാണ് കോഴ്സുകൾ ഒരുക്കിയിരിക്കുന്നത്. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ പാസായവർക്കും ബിരുദ പ്രവേശനം നേടാം.


അപേക്ഷകർക്ക് www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in വഴി രജിസ്റ്റർ ചെയ്യാം. പ്രവേശനത്തിന് മുമ്പ് എബിസി ഐഡിയും (ABC-ID) ഡിഇബി ഐഡിയും (DEB-ID) നിർബന്ധമായും എടുക്കണം.


കൂടുതൽ വിവരങ്ങൾക്ക് 0474-2966841, 9188909901, 9188909902 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home