ad
Deshabhimani

ഏഷ്യൻ ഗെയിംസ്: പതാകവാഹകയായതിൽ അഭിമാനമെന്ന് മനു ഭാക്കർ

MANU BHAKER

മനു ഭാക്കർ

വെബ് ഡെസ്ക്

Published on Sep 19, 2026, 12:30 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷൂട്ടിങ് താരം മനു ഭാക്കർ. കബഡി താരം പവൻ സെഹ്‌റാവത്തിനൊപ്പമാണ് മനു ഇന്ത്യയുടെ പതാകയേന്തുക.


പതാകവാഹകയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ കരിയറിന്റെ ആദ്യകാല ഓർമകൾ മനസിലേക്ക് വന്നതായി മനു പറഞ്ഞു. “ഞാൻ തുടങ്ങിയപ്പോൾ ഒരിക്കൽ ഇങ്ങനെയൊരു സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നില്ല. ഇത് ഏറെ ഹൃദയസ്പർശിയായ അനുഭവമാണ്. രാജ്യത്തിന്റെ പതാകവാഹകയാകാൻ കഴിഞ്ഞതിൽ അഭിമാനവും ബഹുമാനവും സന്തോഷവുമുണ്ട്,” മനു പറഞ്ഞു.


2018 ലെ ഏഷ്യൻ ഗെയിംസിൽ 16 വയസ്സായിരുന്ന തനിക്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായില്ലെന്നും മനു ഓർത്തെടുത്തു. ഷൂട്ടിങ് മത്സരങ്ങൾ സാധാരണയായി ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ തന്നെ ആരംഭിക്കുന്നതിനാൽ ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് അന്ന് പരിശീലകൻ ജസ്പാൽ റാണ നിർദേശിച്ചിരുന്നതായും താരം പറഞ്ഞു.


ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന മനു, മത്സരങ്ങൾക്കിടെ നേരിടുന്ന ബുദ്ധിമുട്ടുകളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ അവസരം പരമാവധി ആസ്വദിക്കണമെന്നും ആവശ്യപ്പെട്ടു. “മെഡൽ നേടുമോ എന്നത് വേറൊരു കാര്യമാണ്. നമ്മുടെ നിയന്ത്രണത്തിലുള്ളത് ഏറ്റവും മികച്ച പ്രകടനം നൽകുക എന്നതാണ്,” മനു പറഞ്ഞു.


2024 പാരിസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടിയ മനു ഭാക്കർ ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനങ്ങളിൽ മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home